യു​വ​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​ന്‍ ബേ​ഡ​ഡു​ക്ക
Sunday, November 17, 2019 2:33 AM IST
കാ​സ​ർ​ഗോ​ഡ്: യു​വാ​ക്ക​ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ക​ഴി​വു​ക​ളെ പൊ​ടി​ത​ട്ടി​യെ​ടു​ത്തു ക​ര്‍​മ​നി​ര​ത​രാ​ക്കു​ന്ന​തി​ലൂ​ടെ യു​വ​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​ന്‍ ബേ​ഡ​ഡു​ക്ക. ന​വം​ബ​ര്‍ 18ന് ​രാ​വി​ലെ 10.30 ന്ക​രി​ച്ചേ​രി ടാ​ഷ്‌​കോ പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ബേ​ഡ​ഡു​ക്ക​യെ യു​വ​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കും. രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന "യൂ​ത്ത് സ്റ്റാ​റ്റ​സ് അ​റ്റ് ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്' എ​ന്ന പു​സ്ത​ക​വും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. യു​വാ​ക്ക​ളെ കേ​ള്‍​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യാ​നും പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​കും.

കാ​യി​കമ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കാ​യി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള തൊ​ഴി​ലു​ക​ൾ​ക്കാ​യി പ​രി​ശീ​ലി​ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്ലാ​സും ന​ട​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​വ​രം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ട്സ് ആ​പ്പ് ഗ്രാ​മ​സ​ഭ എ​ന്ന പു​തി​യ ആ​ശ​യ​ത്തി​നും പ​ഞ്ചാ​യ​ത്ത് രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.