മൃ​ഗ​സം​ര​ക്ഷ​ണ നി​ക്ഷേ​പ സം​ഗ​മം 21ന്
Monday, November 18, 2019 1:56 AM IST
കാ​സ​ർ​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ​താ​യി നി​ക്ഷേ​പ​ക തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും (പ​ശു, ആ​ട്, കോ​ഴി, മു​യ​ല്‍, പ​ന്നി, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍) നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​രം​ഭ​ങ്ങ​ള്‍ കു​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കു​മാ​യി കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക്ത​ല നി​ക്ഷേ​പ​ക സം​ഗം​മം സം​ഘ​ടി​പ്പി​ക്കും.
ഫാ​മിം​ഗി​ന്‍റെ ആ​നു​കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​വ​ര​ങ്ങ​ള്‍, ഫാ​മിം​ഗ് രീ​തി​ക​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഹാ​യം, സ​ബ്‌​സി​ഡി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​മാ​ര്‍​ഗ​ങ്ങ​ള്‍, ഫാം ​ലൈ​സ​ന്‍​സിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ക്ലാ​സു​ക​ള്‍ എ​ടു​ക്കും.
21ന് ​കാ​സ​ര്‍​ഗോ​ഡ് സ്പീ​ഡ് വേ ​ഇ​ന്നി​ല്‍ രാ​വി​ലെ പ​ത്തി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍ അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി, ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 04994 222529.