സാ​ന്ത്വ​നം പ​ദ്ധ​തി​ക്ക് കൈ​ത്താ​ങ്ങാ​യി വി​മ​ൽ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Monday, November 18, 2019 2:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: ബെ​ഡൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഒ​രു​ക്കു​ന്ന സാ​ന്ത്വ​നം പ​ദ്ധ​തി​ക്ക് കൈ​ത്താ​ങ്ങാ​യി ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.
കോ​ള​ജി​ലെ എം​ബി​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ബെ​ഡൂ​രി​ൽ എ​ത്തി​യ​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വ​ർ റോ​ഡ് നി​ർ​മാ​ണം, പ​ണി പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ പെ​യി​ന്‍റിം​ഗ്, മു​റ്റം വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ ന​ട​ത്തി​യ​ത്. ക്യാ​മ്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പ​യ്യ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സു​ബി​ൻ റാ​ത്ത​പ്പ​ള്ളി​ൽ, അ​നൂ​പ് സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.