സം​സ്ഥാ​ന നാ​ട​ന്‍​ക​ല ാ മ​ത്സ​രം ഉ​ദി​നൂ​രി​ൽ
Tuesday, November 19, 2019 1:14 AM IST
ഉ​ദി​നൂ​ർ: എ​കെ​ജി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 22 മു​ത​ൽ 25 വ​രെ ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ന്‍​ക​ലാ മ​ത്സ​രം ന​ട​ത്തും.​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ല്‍ നാ​ട​ന്‍​പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും ന​ട​ത്തി​വ​രു​ന്ന ക​ണ്ണ​കി കൊ​ടു​ങ്ങ​ല്ലൂ​ര്‍, നാ​ട​ന്‍​പാ​ട്ട് ക​ളി​ക്കൂ​ട്ടം തൃ​ശൂ​ർ, കാ​തി​ലം നാ​ട്ടു​സം​ഗീ​തം മ​ല​പ്പു​റം, നാ​ട്ടു​കൂ​ട്ടം നാ​ട്ട​റി​വു​കേ​ന്ദ്രം വ​യ​നാ​ട്, വ​ട​ക്ക​ന്‍​സ് ക​ണ്ണൂ​ര്‍, ത​ന​ത് നാ​ട്ട​റി​വ് കേ​ന്ദ്രം ബ​ങ്ക​ളം എ​ന്നീ സം​ഘ​ങ്ങ​ളാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടു സം​ഘ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ക​രി​മ്പി​ൽ രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​വി. സ​ത്യ​ൻ, കെ.​വി. ദി​നേ​ശ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.