നന്നായി ‘താമസിക്കാം’
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​​ത്തി​നാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ര്‍ താ​മ​സ​സ്ഥ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ടിവ​രി​ല്ല. മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ക​ലോ​ത്സ​വ വേ​ദി​ക​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
നാ​ലു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് 11,000ത്തി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ആ​റു സ്‌​കൂ​ളു​ക​ളി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ലു​മാ​യാ​ണ് താ​മ​സ​സ്ഥ​ല​മൊ​രു​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ അ​ത്യാ​വ​ശ്യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി ര​ണ്ട് സ്‌​കൂ​ളു​ക​ള്‍ അ​ധി​ക​മാ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.