സ്വ​ര്‍​ണ​മാ​ല ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: കൂ​ട്ടു​പ്ര​തി അ​റ​സ്റ്റി​ല്‍
Thursday, December 5, 2019 1:19 AM IST
ബ​ദി​യ​ഡു​ക്ക: വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണ​മാ​ല ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ബെ​ള്ളൂ​ര്‍ പ​ള്ള​പ്പാ​ടി പൊ​ടി​ക്ക​ളം സ്വ​ദേ​ശി​യും നെ​ല്ലി​ക്ക​ട്ട​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ടി.​എം. അ​ബ്ദു​ൾ ഖാ​ദ​റി(41)​നെ​യാ​ണ് ആ​ദൂ​ര്‍ പൗ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സു​ള്ള്യ ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി​യും നെ​ല്ലി​ക്ക​ട്ട ബേ​ര്‍​ക്ക ക്വാ​ർട്ടേ​ഴ്സി​ല്‍ താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ബ​ഷീ​റി​നെ(39) ക​ഴി​ഞ്ഞ ദി​വ​സം ആ​ദൂ​ര്‍ പോലീസ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ഷീ​ര്‍ മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ര്‍​ണാ​ട​ക​യി​ലും കാ​സ​ർ​ഗോ​ഡു​മാ​യി വി​ല്‍​പ്പ​ന ന​ട​ത്തി പ​ണം സ്വ​രൂ​പി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കു​ന്ന​ത് അ​ബ്ദു​ല്‍ ഖാ​ദ​റാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് പ്ര​തി​ക​ളേ​യും കാ​സ​ർ​ഗോ​ഡ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. കാ​ന​ത്തൂ​ര്‍ മു​ച്ചി​ര​ക്കു​ള​ത്തെ ല​ളി​ത​യു​ടെ സ്വ​ര്‍​ണമാ​ല ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ബ​ഷീ​റും അ​ബ്ദു​ൾ ഖാ​ദ​റും പി​ടി​യി​ലാ​യ​ത്. ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ര​ണ്ട് മാ​ല​മോ​ഷ​ണ കേ​സു​ക​ളു​മാ​യും പ്ര​തി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി. ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കും​ബ​ഡാ​ജെ പാ​വൂ​ര്‍ മ​ഹാ​ലിം​ഗ മു​വാ​രി​യു​ടെ ഭാ​ര്യ ഭാ​ഗി​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച​ത് ബ​ഷീ​റാ​ണ്.

2019 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വീ​ടി​നു സ​മീ​പം ഇ​രി​ക്കു​മ്പോ​ള്‍ സ്കൂ​ട്ട​റി​ല്‍ എ​ത്തി​യ ബ​ഷീ​ര്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ഗി വെ​ള്ള​വു​മാ​യി വ​ന്ന​പ്പോ​ള്‍ ബ​ഷീ​ര്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു സ്കൂ​ട്ട​റി​ല്‍ സ്ഥ​ലം​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.

2019 ഒ​ക്ടോ​ബ​ര്‍ 27ന് ​റോ​ഡ​രി​കി​ല്‍ പു​ല്ല് അ​രി​യു​ക​യാ​യി​രു​ന്ന നെ​ക്രാ​ജെ ആ​ല​ങ്കോ​ടി​ലെ ഗീ​താ മ​ണി​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ത്ത​തും ബ​ഷീ​റാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​മാ​ല​ക​ളും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ബ​ഷീ​റി​നെ സ​ഹാ​യി​ച്ച​ത് അ​ബ്ദു​ൾ ഖാ​ദ​റാ​ണ്. റി​മാ​ൻ​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യു​ന്ന​തി​ന് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ല്‍​കി.