കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത : വ്യാപക കൈയേറ്റം
Saturday, December 7, 2019 1:34 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പു​റ​മ്പോ​ക്ക് ഭൂ​മി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. 1929 ലെ ​എ​ഫ്എംബി ​വ​ച്ചാ​ണ് അ​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ള​വെ​ടു​ക്ക​ൽ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യ​താ​യും കോ​ടോം-​ബേ​ളൂ​രി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റോ​ഡ​രി​കി​ൽ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കൈ​യേ​റ്റ​മു​ണ്ടെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​ള​വെ​ടു​പ്പി​ൽ മ​ന​സി​ലാ​യ​ത് എ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

നി​ല​വി​ൽ മൂ​ന്ന് ടീ​മാ​ണ് അ​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ർ 31ന് ​മു​മ്പ് അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ച് എ​ത്ര​യും​പെ​ട്ടെ​ന്ന് അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മാ​വു​ങ്കാ​ൽ മു​ത​ൽ പാ​ണ​ത്തൂ​ർ ചെ​മ്പേ​രി വ​രെ​യു​ള്ള 38 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. അ​ള​ന്നു സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു കൈ​യേ​റ്റം ഉ​ണ്ടെ​ങ്കി​ൽ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു സ്ഥ​ലം തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. റോ​ഡ​രി​കി​ലെ ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും 33 മു​ത​ൽ 44 മീ​റ്റ​ർ വ​രെ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ണ്ടെ​ന്ന് സ​ർ​വേ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ സ​ർ​വേ ത​ല​വ​ൻ കെ. ​ന​രേ​ഷ് കു​മാ​ർ, ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് എ.​കെ. സ​ത്യ​ൻ, സ​ർ​വേ​യ​ർ​മാ​രാ​യ അ​ജീ​ഷ്, രാ​ഹു​ൽ, സാ​ബു, രാം​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്.