ബ​സു​ക​ൾ ഒ​രു​മി​ച്ചെ​ത്തു​ന്നു; പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ യാ​ത്ര​ക്കാ​ർ
Wednesday, December 11, 2019 1:39 AM IST
ഭീ​മ​ന​ടി: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഒ​രു​മി​ച്ചെ​ത്തി മ​ത്സ​രി​ച്ച് ഓ​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും സ്ഥാ​പ​ന​ത്തി​നും പ്ര​യോ​ജ​ന​മി​ല്ലാ​താ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ചി​റ്റാ​രി​ക്കാ​ലി​ൽ നി​ന്ന് രാ​വി​ലെ 5.35 ന് ​ന​ർ​ക്കി​ല​ക്കാ​ട്-​ഭീ​മ​ന​ടി-​മു​ക്ക​ട വ​ഴി കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ക​ഴി​ഞ്ഞ 26 വ​ർ​ഷ​മാ​യി ഓ​ടു​ന്ന​താ​ണ്.

അ​ടു​ത്തി​ടെ ചീ​ക്കാ​ട് നി​ന്ന് രാ​വി​ലെ 4.50 ന് ​യാ​ത്ര തു​ട​ങ്ങു​ന്ന രീ​തി​യി​ൽ മം​ഗ​ലാ​പു​ര​ത്തേ​ക്ക് ആ​രം​ഭി​ച്ച ബ​സ് ചി​റ്റാ​രി​ക്കാ​ലി​ൽ എ​ത്തു​മ്പോ​ൾ ര​ണ്ടു ബ​സു​ക​ളും ഒ​രു​മി​ച്ചാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി. ഇ​പ്പോ​ൾ ര​ണ്ടു ബ​സും ഒ​രേ റൂ​ട്ടി​ൽ ഒ​രേസ​മ​യ​ത്ത് മു​ന്നി​ലും പി​റ​കി​ലു​മാ​യി മ​ത്സ​രി​ച്ച് ഓ​ടി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് എ​ത്തു​ന്ന​ത്.

മം​ഗ​ലാ​പു​രം ബ​സി​നെ വെ​ള്ള​രി​ക്കു​ണ്ട്-​ഒ​ട​യം​ചാ​ൽ വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന രീ​തി​യി​ൽ ക്ര​മ​പ്പെ​ടു​ത്തി​യാ​ൽ ഈ ​മ​ത്സ​ര​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കാ​നും ക​ഴി​യു​മെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.