ദേ​ശീ​യ തു​ളു സെ​മി​നാ​ര്‍ 17 ന് ​തു​ട​ങ്ങും
Wednesday, December 11, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ തു​ളു സെ​മി​നാ​ര്‍ ഡി​സം​ബ​ര്‍ 17,18 തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് ല​ളി​ത​ക​ലാ സ​ദ​ന​ത്തി​ല്‍ ന​ട​ക്കും. 17ന് ​രാ​വി​ലെ 10ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. തു​ളു അ​ക്കാ​ദ​മി ത്രൈ​മാ​സി​ക പ്ര​ത്യേ​ക പ​തി​പ്പാ​യ തെ​മ്പ​രെ​യു​ടെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു നി​ര്‍​വ​ഹി​ക്കും. ക​ര്‍​ണാ​ട​ക ഫോ​ക്‌​ലോ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വി​സി ഡോ. ​ചി​ന്ന​പ്പ ഗൗ​ഡ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് തു​ളു​വി​ന്‍റെ സ്വാ​ധീ​നം, കാ​സ​ര്‍​ഗോ​ഡ് തു​ളു സാ​ഹി​ത്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍ ന​ട​ക്കും.18ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ തു​ളു ലി​പി ശി​ൽ​പ്പ​ശാ​ല​യും 11 മു​ത​ല്‍ തു​ളു ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും ന​ട​ക്കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക തു​ളു സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ന്‍ ദ​യാ​ന​ന്ദ ക​ത്ത​ല്‍​സാ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.