പ​രാ​തി​യു​യ​ര്‍​ന്നി​ട്ടും ന​ന്നാ​ക്കി​യി​ല്ല; പൊ​ട്ടി​യ സ്ലാ​ബി​ല്‍ ലോ​റി കു​ടു​ങ്ങി
Friday, December 13, 2019 1:17 AM IST
ബ​ദി​യ​ഡു​ക്ക: പ​രാ​തി ന​ല്‍​കി​യി​ട്ടും ഓ​വു​ചാ​ലി​ന്‍റെ പൊ​ട്ടി​യ സ്ലാ​ബ് ന​ന്നാ​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു.

ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ ഓ​വു​ചാ​ലി​നു മു​ക​ളി​ലെ പൊ​ട്ടി​യ സ്ലാ​ബാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ബെ​ള്ളൂ​ര്‍ ദൊ​മ്പ​ത്ത​ടു​ക്ക​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്ന് ക​രി​ങ്ക​ല്‍ പാ​ളി​ക​ളു​മാ​യി നീ​ര്‍​ച്ചാ​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി സ്ലാ​ബി​ല്‍ കു​ടു​ങ്ങി.

പൊ​ട്ടി​യ സ്ലാ​ബ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര​വ​ധിത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. സ്കൂ​ള്‍ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ പൊ​ട്ടി​യ സ്ലാ​ബി​ല്‍ കാ​ല്‍ ത​ട്ടി വീ​ഴു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.