റാ​ണി​പു​രം ടൂ​റി​സം വി​ക​സ​നം: മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Sunday, December 15, 2019 1:33 AM IST
റാ​ണി​പു​രം: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ റാ​ണി​പു​രം ഹി​ൽ​ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നു​മാ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ റാ​ണി​പു​രം ഡി​ടി​പി​സി റി​സോ​ർ​ട്ടി​ൽ യോ​ഗം ചേ​ർ​ന്നു.
സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, സ്വി​മ്മിം​ഗ് പൂ​ൾ, ആം​ഫി തിയേ​റ്റ​ർ, ആ​യു​ർ​വേ​ദ സ്പാ ​സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള 99 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ട​ക്കാ​നം-​റാ​ണി​പു​രം കേ​ബി​ൾ കാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഡി​പി​ആ​ർ എ​ത്ര​യും​വേ​ഗം സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. റാ​ണി​പു​രം മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ റേ​ഞ്ചോ മെ​ച്ച​പ്പെ​ട്ട ടെ​ലി​ഫോ​ൺ സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തു സ​ഞ്ചാ​രി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട് . ഇ​തി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണാ​ൻ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ​യും മ​റ്റ് പ്രൈ​വ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യം തേ​ടു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
റാ​ണി​പു​രം റി​സോ​ർ​ട്ട് മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ. റാ​ണി​പു​ര​ത്തെ ട്ര​ക്കിം​ഗ് പ്ര​ദേ​ശ​ത്ത് പ്ലാ​സ്റ്റി​ക്, കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വ​നം​വ​കു​പ്പ് ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​വ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ൾ
അ​ട​ച്ച ഫീ​സ് തി​രി​കെ​ന​ൽ​കു​ന്നു. ഈ ​രീ​തി​യി​ൽ റി​സോ​ർ​ട്ടിലും പ​രി​സ​ര​ത്തും ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യനി​യ​ന്ത്ര​ണ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ഹോം ​സ്റ്റേ ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. മ​ല​യോ​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക​മാ​യി ടൂ​റി​സ്റ്റ് ഗൈ​ഡ് പ​രി​ശീ​ല​ന​വും ന​ൽ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ക.
നി​ല​വി​ൽ റാ​ണി​പു​ര​ത്തെ​ത്താ​ൻ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​കൂ​ടാ​തെ ബേ​ക്ക​ലി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ​ഴി റാ​ണി​പു​ര​ത്ത് എ​ത്തു​ന്ന രീ​തി​യി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൊ​ണ്ടു​വ​രാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ്, ഡി​ടി​പി​സി പ്രോ​ജ​ക്ട് മാ​നേ​ജ​ർ പി. ​സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ൻ, ഡി​എ​ഫ്ഒ, വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.