ക​ള്ളാ​റി​ൽ പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Thursday, January 16, 2020 1:29 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന​മൊ​ട്ടാ​കെ സു​ര​ക്ഷി​ത​വും സു​ഭി​ക്ഷ​വു​മാ​യി പ​ച്ച​ക്ക​റി​യു​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ടു ന​ട​പ്പി​ലാ​ക്കു​ന്ന " ജീ​വ​നി - ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം" പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബൂ​ർ എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി​ത്തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി. പ​ച്ച​ക്ക​റി​ത്തൈ​ക​ൾ കു​ടും​ബൂ​ർ, രാ​ജ​പു​രം എ​ന്നീ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ വി​ത​ര​ണം ചെ​യ്യും.​വി​ത​രാ​ണോ​ദ്ഘാ​ട​നം രാ​വി​ലെ 11നു ​കു​ടും​ബൂ​രി​ൽ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു 11.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കു​ടും​ബു​രി​ലും ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ മാ​ല​ക്ക​ല്ല് മ​ല​നാ​ട് സൊ​സൈ​റ്റി, രാ​ജ​പു​രം കൃ​ഷി​ഭ​വ​ൻ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​ച്ചും തൈ​വി​ത​ര​ണം ന​ട​ത്തും. അ​പേ​ക്ഷ​യും ക​രം കെ​ട്ടി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പു​മാ​യി വ​ന്ന് തൈ​ക​ൾ കൈ​പ്പ​റ്റ​ണ്ട​താ​ണ്.