അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മീ​ന്‍ വ​ണ്ടി​യി​ല്‍ കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ്; ഒ​രാ​ള്‍ പി​ടി​യി​ല്‍
Thursday, January 16, 2020 1:30 AM IST
സീ​താം​ഗോ​ളി : നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച മീ​ന്‍ ക​ട​ത്ത് വ​ണ്ടി​യി​ല്‍ നി​ന്നു കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മാ​യി​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. കെ​എ​ല്‍ 63 എ 3193 ​ന​മ്പ​ര്‍ പി​ക്ക​പ്പ് വാ​നി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.
മീ​ന്‍ ലോ​റി​യു​ടെ ബോ​ക്‌​സി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. വി​വ​ര​മ​റി​ഞ്ഞ് വി​ദ്യാ​ന​ഗ​ര്‍ സി ​ഐ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് സി ​ഐ അ​ബ്ദു​ര്‍ റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഞ്ചാ​വ് എ​ത്ര കി​ലോ​യാ​ണു​ള്ള​തെ​ന്ന് തൂ​ക്കി നോ​ക്കി​യ ശേ​ഷം മാ​ത്ര​മേ പ​റ​യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.