പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നു പ​രാ​തി
Monday, January 20, 2020 5:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ട​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ ഭ​ക്ഷ​ണ​ശാ​ലാ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സ്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ദാ​മോ​ദ​ര​ന്‍റെ പ​രാ​തി​യി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ദാ​മോ​ദ​ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജീ​വ​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രൂ​പേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ക​ട​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടോ​യെ​ന്നു ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.
ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.
ഇ​വി​ടെ നി​ന്ന് 350 മി​ല്ലി ലി​റ്റ​റി​ന്‍റെ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും കു​ടി​വെ​ള്ള കു​പ്പി​യും പാ​ഴ്‌​സ​ല്‍ ആ​യി ന​ല്‍​കാ​നു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.
ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ത​ന്നെ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന് 15 വ​രെ സ​മ​യം ന​ല്‍​കി​യി​രു​ന്നു.
ഇ​ന്ന​ലെ കേ​ര​ള​മൊ​ട്ടാ​കെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
ക​ട​യു​ടെ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ശ​യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​തു​സം​ബ​ന്ധി​ച്ചും ക​ട​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.