എം​പി​യു​ടെ ലോം​ഗ് മാ​ര്‍​ച്ച് ഇ​ന്ന് തു​ട​ങ്ങും
Tuesday, January 21, 2020 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ലോം​ഗ് മാ​ര്‍​ച്ച് ഇ​ന്ന് തു​ട​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍ സം​ബ​ന്ധി​ക്കും. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വ​രെ ന​ട​ത്തു​ന്ന ലോം​ഗ് മാ​ര്‍​ച്ചി​ല്‍ 2000 സ്ഥി​രാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.
ആ​ദ്യദി​വ​സം മാ​ര്‍​ച്ച് ഉ​ദു​മ​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ ഉ​ദു​മ​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് ഹൊ​സ്ദു​ര്‍​ഗ് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ സ​മാ​പി​ക്കും.
ലോം​ഗ് മാ​ര്‍​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന തു​ണി​കൊ​ണ്ടു​ള്ള 80 ഓ​ളം ബോ​ര്‍​ഡു​ക​ള്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം നീ​ക്കം​ചെ​യ്ത​തു തീ​ര്‍​ത്തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍റെ മ​ന​സ് ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പ​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. പൊ​തു​വാ​യ ആ​വ​ശ്യ​ത്തി​നാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ത്ര​യും അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് എം​പി പ​റ​ഞ്ഞു.