ത​ര്‍​ക്കം തീ​രു​ന്നി​ല്ല; ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കാ​നാ​കാ​തെ ബി​ജെ​പി
Tuesday, January 21, 2020 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ത​ര്‍​ക്കം തീ​രാ​ത്ത​തി​നാ​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം നീ​ളു​ന്നു. ഒ​രു ടേം ​മാ​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ നി​ല​വി​ലു​ള്ള ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്തി​ന് പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ളും അ​നു​കൂ​ല​മാ​ണെ​ങ്കി​ലും ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പാ​ണ് വി​ന​യാ​യ​ത്.
കു​ണ്ടാ​ര്‍ ര​വീ​ശ​ത​ന്ത്രി​യെ​യാ​ണ് ഈ ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ആ​ര്‍​എ​സ്എ​സി​ന്‍റെ ശ​ക്ത​മാ​യ പി​ന്‍​ബ​ല​മാ​ണ് ര​വീ​ശ​ത​ന്ത്രി​ക്ക് തു​ണ​യാ​കു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് പി​ന്തു​ണ​യോ​ടെ കൃ​ഷ്ണ​ദാ​സ് പ​ക്ഷം നേ​ടി​യ മേ​ല്‍​ക്കൈ​യും മു​ര​ളീ​ധ​ര പ​ക്ഷ​ത്തോ​ട് ചേ​ര്‍​ന്നു​നി​ൽ​ക്കു​ന്ന ശ്രീ​കാ​ന്തി​ന് എ​തി​രാ​യ ഘ​ട​ക​മാ​ണ്.
പാ​ര്‍​ട്ടി​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ജി​ല്ല​യി​ല്‍ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ലൂ​ന്നി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ മ​ത​പ​ര​മാ​യ സ്ഥാ​ന​വും ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച പ​രി​ച​യ​വു​മു​ള്ള ത​ന്ത്രി​ക്ക് സാ​ധി​ക്കു​മെ​ന്ന് അ​വ​ര്‍ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.
പാ​ര്‍​ട്ടി​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് 55 വ​യ​സ് എ​ന്ന പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട് 52 കാ​ര​നാ​യ ര​വീ​ശ​ത​ന്ത്രി​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
അ​തേ​സ​മ​യം ഇ​തു​വ​രെ ര​ണ്ടു ജി​ല്ല​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ മു​ര​ളീ​ധ​ര​പ​ക്ഷം കാ​സ​ര്‍​ഗോ​ഡി​നെ കൂ​ടി അ​ങ്ങ​നെ​യ​ങ്ങു കൈ​വി​ട്ടു​ക​ള​യാ​ന്‍ ഒ​രു​ക്ക​മ​ല്ല. ജി​ല്ല​യി​ല്‍ പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം.
മു​ര​ളീ​ധ​ര​പ​ക്ഷ​ത്തി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നോ​മി​നി​യാ​യ കെ. ​സു​രേ​ന്ദ്ര​ന് ജി​ല്ല​യി​ലു​ള്ള സ്വാ​ധീ​ന​വും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. സു​രേ​ന്ദ്ര​ന്‍റെ വി​ശ്വ​സ്ത​നാ​യ ശ്രീ​കാ​ന്തി​നെ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കാ​ന്‍ അ​വ​ര്‍ ഒ​രു​ക്ക​മാ​ണ്. ഊ​ര്‍​ജ​സ്വ​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും പൊ​തു​വേ​യു​ള്ള സ്വീ​കാ​ര്യ​ത​യും ശ്രീ​കാ​ന്തി​ന്‍റെ അ​ധി​ക യോ​ഗ്യ​ത​ക​ളാ​യി അ​വ​ര്‍ പ​റ​യു​ന്നു.
സം​ഘ​പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ​മീ​പ​കാ​ല​ത്തു മാ​ത്രം ബി​ജെ​പി​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്കെ​ത്തി​യ ര​വീ​ശ​ത​ന്ത്രി വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട താ​ക്കോ​ല്‍​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ആ​ര്‍​എ​സ്എ​സ് പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ല്‍ ഒ​റ്റ​യ​ടി​ക്ക് ല​ക്ഷ്യം വ​യ്ക്കു​ന്ന​താ​യ പ​രാ​തി​യും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​ണ്.
തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ-​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും ത​ന്ത്രി​യു​ടെ പേ​ര് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത്. വ​ള​രെ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ ഇ​ത്ര​യ​ധി​കം അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ന്നെ അ​പൂ​ര്‍​വ​മാ​ണെ​ന്ന് നേ​താ​ക്ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍​ക്കൊ​ത്ത പ്ര​വ​ര്‍​ത്ത​ന​നേ​ട്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വു​മു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു​മു​ന്നി​ല്‍ മു​ര​ളീ​ധ​ര​പ​ക്ഷം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്.
എ​ങ്കി​ലും ബി​ജെ​പി​യു​ടെ കാ​ര്യ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സാ​ണ് അ​വ​സാ​ന​വാ​ക്ക് എ​ന്നി​രി​ക്കെ ത​ന്ത്രി​ക്കു ത​ന്നെ ന​റു​ക്കു​വീ​ഴാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഇ​പ്പോ​ഴു​ള്ള ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​നി ഒ​രു​പ​ക്ഷേ പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം മാ​ത്ര​മേ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കാ​നി​ട​യു​ള്ളൂ എ​ന്നാ​ണ് സൂ​ച​ന.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​രാ​യി​രി​ക്കു​മെ​ന്ന​തും ജി​ല്ല​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ബ​ലാ​ബ​ല​ത്തെ​യും അ​ത് സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്.