സി​പി​സി​ആ​ര്‍​ഐ​യി​ൽ റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ഫെ​ബ്രു​വ​രി 27 മു​ത​ല്‍
Tuesday, January 28, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​സി​ആ​ര്‍​ഐ​യും കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ഫെ​ബ്രു​വ​രി 27 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്നു വ​രെ കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ന​ട​ക്കും. 29-ാമ​ത് സ്വ​ദേ​ശി ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​നും 27 മു​ത​ല്‍ 29 വ​രെ സി​പി​സി​ആ​ര്‍​ഐ ആ​തി​ഥ്യ​മ​രു​ളും. ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ള്‍ ഗ്രാ​മീ​ണ-​കാ​ര്‍​ഷി​ക​മേ​ഖ​ല​ക​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഗ്രാ​മ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ജീ​വി​ത​നി​ല​വാ​ര​വും സാ​മ്പ​ത്തി​ക​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് കോ​ണ്‍​ക്ലേ​വ് ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​നൗ​പ​ചാ​രി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ എ​ത്തി​ക്കു​ക, കാ​ര്‍​ഷി​ക​രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ അ​ഗ്രി-​ഹോ​ര്‍​ട്ടി ഫെ​യ​ര്‍, സ​യ​ന്‍​സ് ഇ​ന്‍​വെ​ന്‍​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ എ​ക്‌​സ്‌​പോ എ​ന്നി​വ​യും ന​ട​ക്കും. ഇ​രു​ന്നൂ​റോ​ളം സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ലു​ണ്ടാ​കും.
കാ​ര്‍​ഷി​ക​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ഗ്രി-​ടെ​ക് ഹാ​ക്ക​ത്തോ​ണും കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. തേ​ങ്ങ പാ​ക​മാ​കു​ന്ന​ത് നേ​രി​ട്ടു​ള്ള മ​നു​ഷ്യ​സ​ഹാ​യ​മി​ല്ലാ​തെ ക​ണ്ടു​പി​ടി​ക്കു​ക, റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ്രാ​ഫ്റ്റിം​ഗ്, വ്യ​ത്യ​സ്ത കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ നി​രീ​ക്ഷി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​നം, ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രി​ട്ടു​ത​ന്നെ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ക​മ്പോ​ള​ത്തി​ല്‍ വി​ല്പ​ന ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോം, മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നും നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഹാ​ക്ക​ത്തോ​ണി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഫെ​ബ്രു​വ​രി 29 മു​ത​ല്‍ മാ​ര്‍​ച്ച് ര​ണ്ടു വ​രെ 50 മ​ണി​ക്കൂ​റാ​ണ് ഹാ​ക്ക​ത്തോ​ണി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ​രി​ഗ​ണി​ച്ച വി​ഷ​യ​ങ്ങ​ളി​ല്‍ ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ മി​ക​ച്ച മാ​തൃ​ക​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ സ്റ്റാ​ര്‍​ട്ട​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.
ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സു​സ്ഥി​ര​വി​ക​സ​ന​ത്തി​ന്, ജ​ല​വി​നി​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ സ്വ​ദേ​ശി ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. സി​പി​സി​ആ​ര്‍​ഐ​യു​ടെ​യും കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്‌​ട​ര്‍ ഡോ.​അ​നി​ത ക​രു​ണ്‍, ഡോ.​കെ. മു​ര​ളീ​ധ​ര​ന്‍, സ​വാ​ദ് നു​ള്ളി​പ്പാ​ടി, ശ്യാം​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.