ഭ​ര​ണ​സി​രാകേ​ന്ദ്രത്തിൽ‍ ത​ല​യു​യ​ര്‍​ത്തി ഗാ​ന്ധി​ജി
Wednesday, January 29, 2020 12:47 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ​ സി​രാ​കേ​ന്ദ്ര​ത്തി​ൽ മ​ഹാ​ത്മ​ജി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ. ജ​ലീ​ല്‍, ഷാ​ഹി​ന സ​ലീം, ശാ​ര​ദ എ​സ്. നാ​യ​ര്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു സ്വാ​ഗ​ത​വും പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടം അ​സി. എ​ൻ​ജി​നി​യ​ര്‍ എ​സ്. സൗ​മ്യ ന​ന്ദി​യും പ​റ​ഞ്ഞു.
22 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​ച്ചെ​ല​വ്. ശി​ല്‍​പ്പി ഉ​ണ്ണി കാ​നാ​യി​യാ​ണ് പ്ര​തി​മ നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി​യ​ത്.