പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​ക​ണം: പി​ണ​റാ​യി വി​ജ​യ​ൻ
Wednesday, January 29, 2020 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാകേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​മ്മ​ട്ടം​വ​യ​ലി​ൽ കെ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വ​ർ​ഗീ​യ ഛി​ദ്രശ​ക്തി​ക​ളും വൈ​ദേ​ശി​ക സാ​മ്പ​ത്തി​ക ശ​ക്തി​ക​ളും പി​ടി​മു​റു​ക്കി​യി​രി​ക്ക​യാ​ണ്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തും മു​ഖം ചു​ളി​ക്കു​ന്ന​തും ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ മു​ത​ൽ ക​ണ്ടു​വ​രു​ന്ന​താ​ണെ​ന്ന് ച​രി​ത്രം തെ​ളി​യി​ക്കു​ന്നു​ണ്ട്. ഇ​തേ ക​ണ്ണോ​ടെ​യാ​ണ് ഇ​ന്ന​ത്തെ സ​ർ​ക്കാ​റും ഈ ​സ​മ​ര​ത്തെ കാ​ണു​ന്ന​ത്.
ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​ത്തി​ലെ എ​ല്ലാ സൗ​ഭാ​ഗ്യ​ങ്ങ​ളും ത്യ​ജി​ച്ചു ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത കാ​ട്ടി​യ നേ​താ​വാ​യി​രു​ന്നു കെ. ​മാ​ധ​വ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ സ്വ​ർ​ണ​ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ടതാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ. ​മാ​ധ​വ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു.
ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി. ബാ​ല​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ൻ ഏ​റ്റു​വാ​ങ്ങി. ബി​നോ​യ് വി​ശ്വം എം​പി കെ. ​മാ​ധ​വ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​വി. ര​മേ​ശ​ൻ, കെ.​പി. ജ​യ​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഹ​ക്കീം കു​ന്നി​ൽ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, എം. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൗണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ.​വി. രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.