യു​നെ​സ്കോ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക​ശാ​സ്ത്ര ക​മ്മീ​ഷ​നി​ൽ ഡോ. ​ജി. ഗോ​പ​കു​മാ​ർ
Wednesday, January 29, 2020 12:49 AM IST
കാ​സ​ർ​ഗോ​ഡ്: യു​നെ​സ്കോ​യു​മാ​യി വി​വി​ധ​ മേ​ഖ​ല​ക​ളി​ൽ​സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക​മ്മീ​ഷ​നി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​മൂ​ഹ്യ​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്തം​ഗ ഉ​പ ക​മ്മീ​ഷ​നി​ലാ​ണ് അ​ദ്ദേ​ഹം അം​ഗ​മാ​വു​ക. കേ​ന്ദ്ര​ മാ​ന​വ​ശേ​ഷി​വി​ക​സ​ന​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​ണ് ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും യു​നെ​സ്കോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​മൂ​ഹ്യ​ശാ​സ്ത്രരം​ഗ​ത്തെ ന​യ​രൂ​പ​വ​ത്ക​ര​ണം, യു​നെ​സ്കോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റി​ന് ഉ​പ​ദേ​ശം ന​ൽ​ക​ൽ, യു​നെ​സ്കോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കാ​ദ​മി​ക​വും സാം​സ്കാ​രി​ക​വു​മാ​യി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ, യു​നെ​സ്കോ​യു​ടെ​ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സാ​മൂ​ഹ്യ​ശാ​സ്ത്ര ഉ​പ​സ​മി​തി​യു​ടെ ചു​മ​ത​ല.