കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ങ്കേ​തി​ക പ​രി​ഹാ​രം തേ​ടി അ​ഗ്രി-​ടെ​ക് ഹാ​ക്ക​ത്തോ​ണ്‍
Saturday, February 15, 2020 1:49 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​നും കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്ര​തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും(​സി​പി​സി​ആ​ര്‍​ഐ) സം​യു​ക്ത​മാ​യി 27 മു​ത​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി 29 മു​ത​ൽ മാ​ര്‍​ച്ച് ഒ​ന്നു​വ​രെ അ​ഗ്രി-​ടെ​ക് ഹാ​ക്ക​ത്തോ​ണ്‍ സി​പി​സി​ആ​ര്‍​ഐ കാ​മ്പ​സി​ല്‍ സം​ഘ​ടി​പ്പി​ക്കും.
കാ​ര്‍​ഷി​ക രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ങ്കേ​തി​ക പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന അ​ഗ്രി ടെ​ക് ഹാ​ക്ക​ത്തോ​ണി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, സ്റ്റാ​ര്‍​ട്ട​പ് സ്ഥാ​പ​ക​ര്‍ തു​ട​ങ്ങി ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാം.
മ​നു​ഷ്യ സ​ഹാ​യ​മി​ല്ലാ​തെ പൂ​ര്‍​ണ​മാ​യും സാ​ങ്കേ​തി​ക​മാ​യി തേ​ങ്ങ​യു​ടെ പാ​ക​ത ക​ണ്ടു പി​ടി​ക്കു​ക, റോ​ബോ​ട്ട് അ​സി​സ്റ്റ​ഡ് ഗ്രാ​ഫ്റ്റിം​ഗ്, വ്യ​ത്യ​സ്ത കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റു മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ത​ന്നെ അ​ന്താ​രാ​ഷ്ട്ര ക​മ്പോ​ള​ത്തി​ല്‍ വി​ല്‍​ക്കാ​ന്‍​സ​ഹാ​യി​ക്കു​ന്ന ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോം, മാ​ലി​ന്യ ശേ​ഖ​ര​ണ​വും നി​ര്‍​മാ​ര്‍​ജ​ന​വും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​ത തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഹാ​ക്ക​ത്തോ​ണി​ന് വി​ഷ​യ​മാ​ക്കി​യി​ട്ടു​ള്ള​ത് .
ഹാ​ക്ക​ത്തോ​ണി​നു ശേ​ഷം മ​ത്സ​രാ​ർ​ഥി​ക​ള്‍ ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ പ്രോ​ട്ടോ​ടൈ​പ്പു​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ണം.
മി​ക​ച്ച പ്രോ​ട്ടോ​ടൈ​പ്പ് നി​ർ​മി​ക്കു​ന്ന​വ​ര്‍​ക്കു 50,000 രൂ​പ സ​മ്മാ​ന​വും കേ​ര​ളം സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍റെ സ്റ്റാ​ര്‍​ട്ട​പ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.
ഓ​രോ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും മ​ത്സ​രാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നും സി​പി​സി​ആ​ര്‍​ഐ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഗ​വേ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ കോ​ണ്‍​ക്ലേ​വ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഒ​രു ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ര​മാ​വ​ധി അ​ഞ്ച് പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
പ​ങ്കെ​ടു​ന്ന​വ​ര്‍ 24 ന​കം https://startupmission.in/rural_business_conclave/ ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9562911181, 7736495689.