സ​ന്ന​ദ്ധ​സേ​ന : 5,000 പേ​രെ കോ​ണ്‍​ഗ്ര​സ് ന​ല്കും: പാ​ച്ചേ​നി
Friday, March 27, 2020 12:15 AM IST
ക​ണ്ണൂ​ര്‍:​ കോ​വി​ഡ്-19 പ​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യ​തി​നാ​ല്‍ രോ​ഗി​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ചി​കി​ത്സാ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും പ്ര​ത്യേ​ക സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം.​സ്വ​കാ​ര്യ ലാ​ബു​ക​ള്‍ അ​ട​ച്ച​ത് മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.​സ​ന്ന​ദ്ധ​സേ​നാ രൂ​പീ​ക​ര​ണ​ത്തി​ന് 5000 പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ന​ല്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്നും സ​തീ​ശ​ന്‍ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.