കുറ്റിക്കോൾ പ​ഞ്ചാ​യ​ത്ത് അം​ഗത്തെ അപകീർത്തിപെടുത്താൻ ശ്രമമെന്ന്
Sunday, May 24, 2020 2:10 AM IST
കു​റ്റി​ക്കോ​ല്‍: കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജോ​സ് പാ​റ​ത്ത​ട്ടേ​ലി​നെ തെ​റ്റാ​യ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും പ​ഞ്ചാ​യ​ത്ത് യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ക്ര​മി​ക്കാ​നും ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി.
തെ​റ്റാ​യ ആ​രോ​പ​ണം പ്ര​ച​രി​പ്പി​ക്കാ​നും ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ളി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തെ ഒ​രു വ​നി​താ അം​ഗം ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
യോ​ഗം തു​ട​ങ്ങി ര​ണ്ട് അ​ജ​ണ്ട​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സി​പി​എ​മ്മി​ലെ ഗോ​പി​നാ​ഥ​ന്‍ താ​ന്‍ മ​ദ്യ​പി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നെ​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ചെ​ന്ന​തു​പോ​ലെ മ​റ്റ് ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. താ​ന്‍ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​തു പ​രി​ശോ​ധ​ന​യ്ക്കും ത​യാ​റാ​ണെ​ന്നും അ​പ്പോ​ള്‍​ത്ത​ന്നെ താ​ന്‍ പ്ര​സി​ഡ​ന്‍റി​നു മു​മ്പാ​കെ പ​റ​ഞ്ഞി​രു​ന്നു.
എ​ന്നാ​ല്‍ അ​ല്പ​സ​മ​യ​ത്തി​ന​കം കു​റേ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ​ത്തി​യ​താ​യും ത​ന്നെ ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള വി​വ​രം ല​ഭി​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍റി​നെ കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ച് അ​നു​മ​തി വാ​ങ്ങി താ​ന്‍ യോ​ഗ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​തി​നു​ശേ​ഷം സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ​യും പാ​ര്‍​ട്ടി​യെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ളു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.
ഇ​ത്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ ക​രു​തി​ക്കൂ​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി അ​തി​നു പി​ന്നാ​ലെ ത​ന്നെ ആ​ക്ര​മി​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചെ​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.