ക​ഞ്ചാ​വുമായി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Monday, June 1, 2020 12:32 AM IST
മ​ട്ട​ന്നൂ​ര്‍: ചാ​വ​ശേ​രി ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ലി​ല്‍ നി​ന്ന് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ മ​ട്ട​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കീ​ഴ​ല്ലൂ​ര്‍ ക​നാ​ട്ടെ ജി​ഷ്ണു​വി (19) നെ 15 ​ഗ്രാം ക​ഞ്ചാ​വു​മാ​യും ചാ​വ​ശേ​രി പ​റ​യ​നാ​ട്ടെ കെ. ​ഷി​ഹാ​ദി (19)നെ 10 ​ഗ്രാം ക​ഞ്ചാ​വ് സ​ഹി​ത​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. മ​ട്ട​ന്നൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബ​ഷീ​ര്‍ പി​ലാ​ട്ട്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​വി. സു​ലൈ​മാ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​ജെ. ബി​ജു, എ.​കെ. റി​ജു, ജി.​സ​ന്ദീ​പ്, ഡ്രൈ​വ​ര്‍ സു​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.