കാ​റി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു
Tuesday, June 2, 2020 12:32 AM IST
മ​ഞ്ചേ​ശ്വ​രം: കാ​റി​ലെ​ത്തി​യ ഗു​ണ്ടാ​സം​ഘം യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പാ​വൂ​ര്‍ സി​എം ന​ഗ​റി​ലെ ഹു​സൈ​നി (38)നാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. വാ​ളു​കൊ​ണ്ട് ഹു​സൈ​നി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.
അ​ക്ര​മി​സം​ഘ​ത്തെ ത​ള്ളി​മാ​റ്റി ഓ​ടി ര​ക്ഷ​പ്പെ​ട്ട ഹു​സൈ​നെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്ന് അ​ക്ര​മ​ക്കേ​സു​ക​ളാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ണ്ടാ​യ​ത്.
ബേ​ക്കൂ​റി​ലെ കോ​ഴി​ഫാം ഉ​ട​മ ഗ​ഫൂ​റി​നെ തോ​ക്കു​ചൂ​ണ്ടി കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ല്‍ ത​ല്ലി​യൊ​ടി​ക്കു​ക​യും 51,000 രൂ​പ വാ​ങ്ങി വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ പ്ര​തി​യാ​യ മി​യാ​പ​ദ​വി​ലെ അ​ബ്ദു​ല്‍​റ​ഹീ​മി​നെ ഒ​രാ​ഴ്ച മു​മ്പ് കാ​റി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ജോ​ഡ്ക്ക​ല്‍ ബ​ട​ന്തൂ​രി​ല്‍ വ​ച്ച് ത​ല​ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.
മൂ​ന്ന് കേ​സു​ക​ളി​ലാ​യി 18 പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ഇ​തു​വ​രെ അ​ഞ്ചു​പേ​രെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.