പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടോ​ദ്ഘാ​ട​നം എ​ട്ടി​ന്
Friday, June 5, 2020 12:31 AM IST
രാ​ജ​പു​രം: മ​ല​യോ​ര ജ​ന​ത​യു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​ഖ്യാ​പ​ന​വും പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​ട്ടി​ന് ന​ട​ത്താ​ന്‍ തീ​രു​മാ​നം.

ഉ​ച്ച​യ്ക്ക് 12 ന് ​റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. നേ​ര​ത്തേ തീ​രു​മാ​നി​ച്ച ഉ​ദ്ഘാ​ട​നം വി​വി​ധ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ടം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.