പ്ര​ണ​യ​ത്തി​ന് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ കൊടുംക്രൂരത
Saturday, August 15, 2020 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ അ​രീ​ങ്ക​ല്ലി​ൽ സ​ഹോ​ദ​രി​യെ ഐ​സ്ക്രീ​മി​ൽ എ​ലി​വി​ഷം ചേ​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ​പ്ര​തി ആ​ൽ​ബി​ന് ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​താ​യും വീ​ട്ടു​കാ​ർ ത​ട​സ​മാ​കാ​തി​രി​ക്കാ​ൻ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നാണ് പ്രതി പ​ദ്ധ​തി​യി​ട്ട​തെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​പി.​വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ൽ​ബി​ന്‍റെ കാ​മു​കി​യെ​ക്കൂ​ടി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു.

വി​ഷം ക​ഴി​ച്ച് വീ​ട്ടു​കാ​ർ കൂ​ട്ട ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന് വ​രു​ത്തി സ്വ​ത്ത് മു​ഴു​വ​ൻ കൈ​ക്ക​ലാ​ക്കി സു​ഖ​ജീ​വി​തം ന​യി​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ നീ​ക്ക​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.​ അ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ ആ​ൽ​ബി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്രേം​സ​ദ​ൻ, എ​സ്ഐ ശ്രീ​ദാ​സ് പു​ത്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ൽ​ബി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പും ന​ട​ത്തി. ​കാ​സ​ർ​ഗോ​ഡ് ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.