സ​പ്ലൈ​കോ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍​നി​ന്ന് ക​സ​ബ ക​ട​പ്പു​റ​ത്തെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ എം​എ​ല്‍​എ​യു​ടെ പ്ര​തി​ഷേ​ധം
Saturday, August 15, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​ത്തി​യ സ​പ്ലൈ​കോ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് തി​ക​ഞ്ഞ അ​നീ​തി​യാ​ണെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ക​സ​ബ ക​ട​പ്പു​റ​ത്ത് കി​റ്റു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നാ​ണ് സ​പ്ലൈ​കോ-സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ക​ള​ക്ട​റു​ടെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ക​സ​ബ ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​ന​യ​ച്ച ക​ത്തി​ല്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത തെ​റ്റി​ന് ക​ട​ലി​ന്‍റെ മ​ക്ക​ള്‍ ക്രൂ​ശി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.
പ​ഞ്ഞ മാ​സ​ങ്ങ​ളി​ലെ പ​ട്ടി​ണി​ക്കു പു​റ​മെ കോ​വി​ഡ് സാ​മൂ​ഹി​ക​വ്യാ​പ​ന​ത്തി​ന്‍റെ ദു​രി​തം വേ​റെ​യും സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​സ​ബ ക​ട​പ്പു​റം നി​വാ​സി​ക​ള്‍. ഈ ​പാ​വ​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യം ത​ട്ടി​മാ​റ്റാ​ന്‍ ഏ​ത് ശി​ലാ​ഹൃ​ദ​യ​നാ​ണ് ക​ഴി​യു​ക​യെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ദു​രി​ത​ക്ക​ട​ലി​ല്‍ നീ​ന്തി​ത്ത​ള​രു​മ്പോ​ള്‍ അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഡി​ഐ​ജി സേ​തു​രാ​മ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു.
പ​ക്ഷേ വി​ളി​പ്പാ​ട​ക​ലെ​യു​ള്ള ജി​ല്ലാ ക​ള​ക്ട​ര്‍ മാ​ത്രം ഇ​തു​വ​രെ വ​ന്നി​ല്ലെ​ന്നും എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി. കാ​സ​ര്‍​ഗോ​ട്ടെ ജ​ന​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​വും ജാ​തി​യും മ​ത​വും ഭാ​ഷ​യും മ​റ​ന്ന് ക​സ​ബ​യി​ലെ നി​വാ​സി​ക​ള്‍​ക്കൊ​പ്പ​മു​ണ്ട്. ഈ ​മ​നു​ഷ്യ​ത്വ​വും സാ​ഹോ​ദ​ര്യ​വും കൂ​ട്ടാ​യ്മ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ക​ള​ക്ട​ര്‍​ക്ക് ഒ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.