പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 16, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് പോ​സ്റ്റ​ൽ സ്റ്റോ​റു​ക​ളും കൊ​ച്ചി സ്റ്റാ​മ്പ്‌ ഡി​പ്പോ​യും ല​യി​പ്പി​ച്ച് ഏ​ക ഡി​പ്പോ​യാ​ക്കി മാ​റ്റാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​ഫ്പി​ഇ​കാ​സ​ർ​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കു​മാ​ര​ൻ ന​മ്പ്യാ​ർ, കെ.​വി.​വി​ൻ​സ​ന്‍റ്, എ. ​കൃ​ഷ്ണ​ൻ, ആ​ർ.​ഹ​രി,എ​സ്.​സു​നി​ൽ​ലാ​ൽ,സി.​രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്‌​കോ​ള​ര്‍​ഷി​പ്പ്

കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നൽകുന്ന സ്‌​കോ​ള​ര്‍​ഷി​പ്പിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​കു​മ്പ​ള, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, ബ​ദി​യ​ടു​ക്ക എ​ന്നീ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥി​ര താ​മ​സ​ക്കാ​രാ​യവർ‍​ക്ക് അ​പേ​ക്ഷി​ക്കാം. 2020 -21 അ​ധ്യ​യ​ന വ​ര്‍​ഷം ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം, ത്രി​വ​ത്സ​ര ഡി​പ്ലോ​മ, മ​റ്റ് അം​ഗീ​കൃ​ത കോ​ഴ്സു​ക​ള്‍ എ​ന്നി​വ​യ്ക്ക് സം​സ്ഥാ​ന​ത്തി​ന​ക​ത്തോ പു​റ​ത്തോ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠ​നം ന​ട​ത്തു​ന്നവർ‍​ക്കാ​ണ് സ​ഹാ​യം. അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം 30 ന​കം കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ട്ടി​ക​ജാ​തി പ്ര​മോ​ട്ട​ര്‍​മാ​രെ​യോ 8547630172 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.