എ​സ്ഐ അ​ട​ക്കം 6 പോ​ലീ​സു​കാ​ർ​ക്ക് എ​തി​രേ കേ​സ്
Thursday, September 17, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ അ​കാ​ര​ണ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്തു. ത​ള​ങ്ക​ര​യി​ലെ എം.​യൂ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ അ​ന്ന​ത്തെ എ​സ്ഐ കെ.​എം.​ജോ​ൺ, പോ​ലീ​സു​കാ​രാ​യ ര​ജ​നീ​ഷ്, ജ​യേ​ഷ്, സ​ജീ​വ​ൻ, ലി​നീ​ഷ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മേ​യ് അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യൂ​സ​ഫ് സു​ഹൃ​ത്തി​നൊ​പ്പം ത​ള​ങ്ക​ര​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.