ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു
Saturday, September 19, 2020 12:36 AM IST
ചെ​റു​വ​ത്തൂ​ർ: ജ്വ​ല്ല​റി നി​ക്ഷേ​പ പ​രാ​തി​യു​മാ​യി ബ​ന്ധ​പെ​ട്ടു മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​നും ചെ​യ​ർ​മാ​ൻ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളും പ്ര​തി​ക​ളാ​യ കേ​സു​ക​ൾ ക്രൈം ​ബ്രാ​ഞ്ച് തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. ഇ​തു​വ​രെ​യാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 55 കേ​സു​ക​ളാ​ണ്.
അ​തി​നി​ടെ ഫാ​ഷ​ന്‍​ഗോ​ള്‍​ഡ് ഗ്രൂ​പ്പി​ന് എ​തി​രെ​യു​ള്ള കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​എ. അ​ബ്ദു​ൾ റ​ഹീം, എം.​എ. മാ​ത്യു, കെ. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന 12 അം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ച്ച് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കും ഡ്രൈ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ അ​ന്വേ​ഷ​ണം നേ​ര​ത്തെ തു​ട​ങ്ങാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. കേ​സ​ന്വേ​ഷി​ക്കു​ന്ന മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ച​ന്തേ​ര സ്റ്റേ​ഷ​നി​ലെ 12, കാ​സ​ര്‍​ഗോ​ഡ്‌ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ത്തു​കേ​സു​ക​ളി​ല്‍ ഒ​ന്നു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
13 കേ​സു​ക​ളി​ലാ​യി 1.45 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ വ​ന്നി​ട്ടു​ള്ള​ത്. ഈ ​കേ​സു​ക​ളു​ടെ ഫ​യ​ലു​ക​ള്‍ പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് പു​തു​താ​യി ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. നി​ല​വി​ൽ ച​ന്തേ​ര​യി​ൽ 39 ഉം ​കാ​സ​ർ​ഗോ​ഡ് പ​ത്തും പ​യ്യ​ന്നൂ​രി​ൽ ആ​റും കേ​സു​ക​ളാ​ണു​ള്ള​ത്.