സുഭിക്ഷ കേരളത്തിൽ പതിരെന്ന് കർഷകർ
Saturday, September 19, 2020 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ജാ​നൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്ത നെ​ല്‍​വി​ത്തി​ല്‍ വ​രി​നെ​ല്ല് ക​ല​ര്‍​ന്ന​താ​യി പ​രാ​തി. കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും ന​ല്‍​കി​യ ഉ​മ ഇ​ന​ത്തി​ല്‍​പെ​ട്ട വി​ത്ത് ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​റ​ക്കി​യ പാ​ട​ങ്ങ​ളി​ല്‍ മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം വ​രി​നെ​ല്ല് വ​ള​ര്‍​ന്നു​വ​ന്ന നി​ല​യി​ലാ​ണ്.
പു​ല്ലൂ​രി​ലു​ള്ള സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ല്‍ നി​ന്നാ​ണ് വി​ത്ത് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​തെ​ന്ന് കൃ​ഷി​ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. വി​ത്ത് ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ അ​തി​ല്‍ പ​തി​ര് കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി ക​ര്‍​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് അ​പ്പോ​ള്‍​ത​ന്നെ സീ​ഡ് ഫാം ​അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​രു​ന്നു. വ​രി​നെ​ല്ല് ക​ല​ര്‍​ന്ന​താ​യ പ​രാ​തി കൂ​ടു​ത​ല്‍ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ പി.​വി. ആ​ര്‍​ജി​ത പ​റ​ഞ്ഞു.
അ​തേ​സ​മ​യം സീ​ഡ് ഫാ​മി​ല്‍ നി​ന്നു ന​ല്‍​കു​ന്ന വി​ത്തി​ല്‍ വ​രി​നെ​ല്ല് ക​ല​രാ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ലെ​ന്നാ​ണ് ഫാം ​അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഇ​വി​ടെ ത​ന്നെ കൃ​ഷി ന​ട​ത്തി​യാ​ണ് വി​ത​ര​ണ​ത്തി​നു​ള്ള വി​ത്ത് ത​യ്യാ​റാ​ക്കു​ന്ന​ത്.
ഇ​തേ നെ​ല്ലി​നം ഉ​പ​യോ​ഗി​ച്ച് ഫാ​മി​ല്‍ ന​ട​ത്തി​യ കൃ​ഷി​യി​ല്‍ ഒ​രൊ​റ്റ വ​രി​നെ​ല്ല് പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഫാം ​ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ മ​നു മോ​ഹ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മി​ക്ക കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്കും ഫാ​മി​ല്‍ നി​ന്ന് വി​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​റ്റെ​വി​ടെ​നി​ന്നും ഇ​ങ്ങ​നെ​യൊ​രു പ​രാ​തി ഉ​യ​ര്‍​ന്നു​കേ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് വി​ത്ത് വാ​ങ്ങി കൃ​ഷി​യി​റ​ക്കി​യ കി​ഴ​ക്കേ വെ​ള്ളി​ക്കോ​ത്ത് ചെ​ര​ക്ക​ര വീ​ട്ടി​ല്‍ ഗം​ഗാ​ധ​ര​ന്‍, പു​തി​യ​ക​ണ്ടം വ​യ​ലി​ലെ കാ​രി​ച്ചി, ശാ​ര​ദ, ക​ര്‍​ത്ത​മ്പു, രാ​ഘ​വ​ന്‍, വി​ജ​യ​ന്‍, നാ​രാ​യ​ണി, ബാ​ബു തു​ട​ങ്ങി​യ ക​ര്‍​ഷ​ക​രു​ടെ പാ​ട​ങ്ങ​ളി​ലാ​ണ് നെ​ല്ലി​നൊ​പ്പം ത​ന്നെ വ​രി​നെ​ല്ല് വ​ള​ര്‍​ന്നു നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ വ​രി​നെ​ല്‍​ച്ചെ​ടി​ക​ള്‍ തെ​ര​ഞ്ഞു​പി​ടി​ച്ച് പ​റി​ച്ചു​മാ​റ്റു​ന്ന ശ്ര​മ​ക​ര​മാ​യ ജോ​ലി​യി​ലാ​ണ് ഇ​വ​രെ​ല്ലാ​വ​രും. സ്വ​ന്ത​മാ​യി സൂ​ക്ഷി​ച്ചു​വ​ച്ച​തോ മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്ന് വാ​ങ്ങി​യ​തോ ആ​യ വി​ത്തു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​റ​ക്കി​യ തൊ​ട്ട​ടു​ത്ത പാ​ട​ങ്ങ​ളി​ല്‍ പോ​ലും ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പോ​ലും വ​രി​നെ​ല്‍​ച്ചെ​ടി​ക​ളി​ല്ല.
നേ​ര​ത്തേ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കൂ​ട്ടാ​യ അ​ധ്വാ​നം കൊ​ണ്ട് ഈ ​പ്ര​ദേ​ശ​ത്തെ പാ​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ വ​രി​നെ​ല്ല് ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യും പ​റി​ച്ചു​മാ​റ്റി​യ​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വി​ള​ക​ളി​ല്‍ നാ​മ​മാ​ത്ര​മാ​യാ​ണ് ഇ​വി​ടെ വ​രി​നെ​ല്ലി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​ത്.
സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്ത പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​വ​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി നേ​ര​ത്തേ ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.
വി​പു​ല​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ വി​ത്തു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ള്‍ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ വി​ട്ടു​വീ​ഴ്ച ചെ​യ്ത​താ​യാ​ണ് ക​ര്‍​ഷ​ക​ര്‍ സം​ശ​യി​ക്കു​ന്ന​ത്.