വീ​ണ്ടും തെ​രു​വു നാ​യ ആ​ക്ര​മ​ണം; അ​ഞ്ചു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍
Wednesday, September 23, 2020 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ വി​ള​യാ​ട്ടം. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള​നാ​ട്- ക​ട്ട​ക്കാ​ല്‍ ഭാ​ഗ​ത്താ​ണ് ഇ​ത്ത​വ​ണ നാ​യ​യു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​ട്ടി​യു​ടെ ക​ടി​യേ​റ്റ ഒ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ളി​യ​ടു​ക്ക​ത്തെ ജാ​ഫ​ര്‍ (34), കൊ​മ്പ​ന്‍​പാ​റ​യി​ലെ മു​ഹ​മ്മ​ദ് (ഒ​ന്ന​ര), ക​ള​നാ​ട്ടെ റാ​ബി​യ (45), സൈ​ന​ബ ന​ജ (നാ​ല്), ക​ട്ട​ക്കാ​ലി​ലെ അ​സ്‌​ലം (13) എ​ന്നി​വ​രെ​യാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കേ​യാ​ണ് ഒ​ന്ന​ര​വ​യ​സു​ള്ള മു​ഹ​മ്മ​ദി​ന് ക​ടി​യേ​റ്റ​ത്. ജാ​ഫ​റി​നെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് പ​ട്ടി ഓ​ടി​ച്ചി​ട്ട് ആ​ക്ര​മി​ച്ച​ത്. പ​ട്ടി​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​കാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​മൊ​ട്ടാ​കെ ഭീ​തി​യി​ലാ​ണ്.
മൂ​ന്നാ​ഴ്ച മു​മ്പ് തു​രു​വോ​ണ​ത്ത​ലേ​ന്ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ 50 ല​ധി​കം പേ​ര്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ നി​ന്ന് വി​പു​ല​മാ​യ തോ​തി​ല്‍ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്

കു​റ്റി​ക്കോ​ൽ: കാ​റ​ഡു​ക്ക അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ടാ​ക്‌​സി, ജീ​പ്പ്, കാ​ര്‍ എ​ന്നീ വാ​ഹ​ന​യു​ട​മ​ക​ളി​ല്‍ നി​ന്ന് 2021 മാ​ര്‍​ച്ച് 31 വ​രെ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ടെ​ൻ​ഡ​ര്‍ സ​മ​ര്‍​പ്പി​ക്കാം.​ഫോ​ണ്‍: 04994 206922.