എ​യിം​സി​ല്ലെ​ന്ന് വീ​ണ്ടും സ​ർ​ക്കാ​ർ
Tuesday, September 29, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്പോ​ഴും കാ​സ​ർ​ഗോ​ഡി​ന് എ​യിം​സ് ( ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​നു​ള്ള എ​യിം​സ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​യിം​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്ക് വേ​ണ്ടി നി​വേ​ദ​നം ന​ൽ​കി​യ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ പ്രേ​മ​ച​ന്ദ്ര​ൻ ചോ​ന്പാ​ല​യ്ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ഖോ​ബ്ര​ഗ​ഡെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​നാ​ലൂ​രി​ൽ കെ​എ​സ്ഐ​ഡി​സി​യു​ടെ പ​ക്ക​ലു​ള്ള 200 ഏ​ക്ക​ർ സ്ഥ​ല​ത്ത് എ​യിം​സ് സ്ഥാ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് 2017 ജ​നു​വ​രി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ കോ​ഴി​ക്കോ​ടി​നൊ​പ്പം കാ​സ​ർ​ഗോ​ഡി​നെ കൂ​ടി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​ന്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. 2015ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​യി നാ​ലു പ്ര​പ്പോ​സ​ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൊ​ടു​ത്തി​രു​ന്നു. 2018ൽ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ​ക​ണ്ട​പ്പോ​ൾ കാ​സ​ർ​ഗോ​ഡി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​പ്പോ​സ​ൽ ന​ൽ​കാ​മെ​ന്ന് നി​വേ​ദ​ക​സം​ഘ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​ണെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ മ​റ്റു ജി​ല്ല​ക​ളെ ഒ​ഴി​വാ​ക്കി കോ​ഴി​ക്കോ​ടി​ന് മാ​ത്ര​മാ​യി എ​ൽ​ഡി​ഫ് സ​ർ​ക്കാ​ർ പ്ര​പ്പോ​സ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട്ട് സി​പി​എം സ്ഥി​ര​മാ​യി വി​ജ​യി​ക്കു​ന്ന ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് കി​നാ​ലൂ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീ​മി​ന്‍റെ പ്ര​ത്യേ​ക​താ​ൽ​പ​ര്യ​മാ​ണ് കോ​ഴി​ക്കോ​ടി​നെ മാ​ത്രം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.
കോ​ൺ​ഗ്ര​സ് ഈ ​വി​ഷ‍​യം ഏ​റ്റെ​ടു​ത്ത് സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ക​ഴി​ഞ്ഞു. അ​തേ​സ​മ​യം ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എ​മ്മും ജി​ല്ല​ക്കാ​ര​നാ​യ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നും ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.
ആ​ദ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​യിം​സ് അ​നു​വ​ദി​ക്ക​ട്ടെ, ബാ​ക്കി കാ​ര്യം പി​ന്നീ​ട് എ​ന്നു പ​റ​ഞ്ഞൊ​ഴി​യു​ക​യാ​ണ് ഇ​രു​വ​രും. ഏ​താ​യാ​ലും സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. എ​യിം​സി​നാ​യി ര​ണ്ടു​ല​ക്ഷം ഒ​പ്പു​ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കാ​ന്പ​യി​ൻ തു​ട​രും. ഒ​ക്ടോ​ബ​ർ 15നു ​മു​ന്പാ​യി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​കാ​ണാ​നും പ​ദ്ധ​തി​യു​ണ്ട്.