ലൈ​വാ​യി സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ്
Tuesday, September 29, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ലൈ​വ് ആ​ക്കി കാ​സ​ർ​ഗോ​ഡ്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സ്ത്രീ,​പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ്.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​റു​ക്കെ​ടു​പ്പ് വീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ന​റു​ക്കെ​ടു​പ്പ് സ്ഥ​ല​ത്ത് ബ​ന്ധ​പ്പ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ പ്ര​തി​നി​ധി​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് സ​ന്നി​ഹി​ത​രാ​യി​രു​ന്ന​ത്.
ആ​ദ്യ​ദി​വ​സം 19 പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​വ​ശേ​ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള​സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും.
ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ കെ.​ര​വി​കു​മാ​ർ,എ.​കെ. ര​മേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യ്സ​ണ്‍ മാ​ത്യു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​സ​തീ​ശ​ൻ എ​ന്നി​വ​ർ ന​റു​ക്കെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.