കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ട്ടും
Thursday, October 22, 2020 12:41 AM IST
ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളേ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​ദി​നം 1,700 മു​ത​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പ​രി​ശോ​ധ​ന​യാ​ണ് നി​ല​വി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​ത് 3,000 ആ​ക്കി ഉ​യ​ര്‍​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ നി​യ​മി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
കു​ടും​ബ​ശ്രീ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് ഒ​രു യൂ​ണി​റ്റി​ല്‍ പ​ര​മാ​വ​ധി 20 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ആ​ര്‍​ട്ട് ഗാ​ല​റി​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ന്ന​തു മു​ത​ല്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​താ​ണെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ട് ഗ്യാ​ല​റി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഹൗ​സ് ബോ​ട്ടു​ക​ളി​ല്‍ പ​ര​മാ​വ​ധി 20 പേ​രെ അ​നു​വ​ദി​ക്കും. ആ​കെ​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളു​ടെ 50 ശ​ത​മാ​നം സീ​റ്റി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഹൗ​സ് ബോ​ട്ടി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ 20 ല്‍ ​കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ടി​ല്ല.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ മൈ​താ​നം വ്യാ​യാ​മ​ത്തി​ന് 20 പേ​ര്‍ മാ​ത്രം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.
ഫു​ട്‌​ബോ​ള്‍ ക​ളി നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന മേ​ഖ​ല​യി​ല്‍ പാ​ടി​ല്ല. മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഘാ​ട​ക​രു​ള്‍​പ്പ​ടെ പ​ര​മാ​വ​ധി 20 പേ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കി ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. നി​ല​വി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ന​ല്‍​കു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കും. സെ​ക്ട​റ​ല്‍ മ​ജി​സ​ട്രേ​റ്റു​മാ​ര്‍​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഓ​ണ്‍​ലൈ​നി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.