കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി-​സി​പി​എം കൂ​ട്ടു​കെ​ട്ടെ​ന്ന് ലീ​ഗ്
Monday, November 30, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭ​യി​ല്‍ ലീ​ഗി​നെ തോ​ല്‍​പ്പി​ക്കാ​നാ​യി ബി​ജെ​പി​യും സി​പി​എ​മ്മും പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ 38 വാ​ര്‍​ഡു​ക​ളി​ല്‍ 14 ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സി​പി​എം പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. ലീ​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പോ​ലും സ്വ​ത​ന്ത്ര​രാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​ജെ​പി​യു​മാ​യി അ​ധി​കാ​രം പ​ങ്കി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ്. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച സി​പി​എം നേ​താ​വ് എ​സ്.​ജെ. പ്ര​സാ​ദ് ചെ​യ​ര്‍​മാ​നും ബി​ജെ​പി​യി​ലെ സു​ന്ദ​ര്‍ റാ​വു വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യി 1995-2000 കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ര്‍​ത്ത​ന​ത്തി​നാ​ണ് അ​ണി​യ​റ​യി​ല്‍ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് ലീ​ഗ് നേ​താ​വ് ആ​രോ​പി​ച്ചു.