പോരിലും പിരിയാതെ അവർ
Tuesday, December 1, 2020 1:08 AM IST
രാ​ജ​പു​രം: പ​ര​പ്പ ബ്ലോ​ക്ക് പാ​ണ​ത്തൂ​ർ ഡി​വി​ഷ​നി​ൽ ഒ​രു അ​പൂ​ർ​വ മ​ത്സ​രം. 2015ൽ ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ ഒ​ന്നി​ച്ചു മ​ത്സ​രി​ച്ച വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ബ്ലോ​ക്ക് ഡി​വി​ഷ​നി​ലും മ​ത്സ​രി​ക്കു​ന്ന​ത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ശ സു​രേ​ഷ്, എ​ൽ ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പ​ത്മ​കു​മാ​രി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​മാ​ദേ​വി എ​ന്നി​വ​രാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​പ്പ ബ്ലോ​ക്ക് പാ​ണ​ത്തൂ​ർ ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​രി​ടു​ന്ന​ത്. അ​ന്ന് ആ​ശ 16 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. പ​ത്മ​കു​മാ​രി അ​ങ്ക​ണ​വാ​ടി ടീ​ച്ച​റും ര​മ തോ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യു​മാ​ണ്. ക​ഴി​ഞ്ഞ ഡി​വി​ഷ​ൻ തെ​ര​ഞ്ഞ​ടു​പ്പി​ൽ അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​പി​എ​മ്മി​ലെ പി.​രാ​ജ​ൻ ഇ​വി​ടെ​നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.