പ​ട​ന്ന​യി​ൽ നേരങ്കത്തിന് ഗു​രുവും ശി​ഷ്യനും
Tuesday, December 1, 2020 1:08 AM IST
പ​ട​ന്ന: പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡാ​യ ഉ​ദി​നൂ​ർ-​മു​ള്ളോ​ട്ടു​ക​ട​വി​ൽ ഗു​രു​വും ശി​ഷ്യ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ കൈ​വി​ട്ടു​പോ​യ വാ​ർ​ഡ് പി​ടി​ക്കാ​ൻ സി​പി​എം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ സി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​യാ​ണ്.
എ​തി​രാ​ളി​യാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​നും ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് എ​എ​ൽ​പി സ്കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യ പി.​വി. അ​നി​ൽ​കു​മാ​റി​നെ​യാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഒ​രു സീ​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട സി​പി​എ​മ്മി​ന് ഇ​വി​ടു​ത്തെ വി​ജ​യം നി​ർ​ണാ​യ​ക​മാ​ണെ​ന്ന​ത് പോ​രാ​ട്ട​ത്തി​ന്‍റെ ചൂ​ട് വ​ർ​ധി​പ്പി​ക്കു​ന്നു. മ​റ്റൊ​രു കൗ​തു​കം അ​നി​ൽ​കു​മാ​റി​ന്‍റെ അ​ച്ഛ​ൻ റി​ട്ട. അ​ധ്യാ​പ​ക​നാ​യ കെ.​വി. കൃ​ഷ്ണ​ൻ സി​പി​എം ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന​താ​ണ്. ഇ.​വി. ഭാ​സ്ക​ര​നാ​ണ് ഇ​വി​ടു​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി.