വി​ധി നി​ർ​ണ​യി​ക്കും; ‘വിദേശ’ താരങ്ങൾ
Wednesday, December 2, 2020 1:10 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ വോ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഇ​തു​വ​രെ 28,755 പ്ര​വാ​സി​ക​ളാ​ണ് താ​ത്കാ​ലി​ക അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ 2,123 പേ​രും കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ൽ 2,048 പേ​രും ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 20,89 പേ​രു​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ങ്ക​ള​യി​ൽ1,812, പ​ള്ളി​ക്ക​ര​യി​ൽ 1,778, അ​ജാ​നൂ​രി​ൽ 1,738 പേ​രും മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ഞൂ​റി​ൽ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ മ​ട​ങ്ങി​യെ​ത്തി​യ 19 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന​വ​ധി​പേ​ർ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. ക​ടു​ത്ത​പോ​രാ​ട്ടം ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ ഈ ​വോ​ട്ടു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ത​ല​വി​ധി നി​ർ​ണ​യി​ക്കും.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ പ​ള്ളം വാ​ർ​ഡി​ൽ മു​സ്‌​ലിം ലീ​ഗി​ലെ അ​ബ്ബാ​സ് ബീ​ഗം തോ​റ്റ​ത് വെ​റും ഒ​രു വോ​ട്ടി​നാ​ണ്. 50ൽ ​താ​ഴെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട ഒ​ട്ടേ​റെ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ പോ​ലും നൂ​റി​ൽ താ​ഴെ വോ​ട്ടി​ന് പ​രാ​ജ​യ​മ​ട​ഞ്ഞ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​യി​രു​ന്നു.