ദന്പതികളെ ആക്രമിച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, December 5, 2020 10:49 PM IST
കൊ​ട്ടി​യം: മു​ഖ​ത്ത​ല ഡീ​സ​ന്‍റ് മു​ക്ക് വെ​ട്ടി​ല​ത്താ​ഴ​ത്ത് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
വെ​ട്ടി​ല​ത്താ​ഴം വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ച്ചു​വാ​വ എ​ന്ന് വി​ളി​ക്കു​ന്ന മ​ഹേ​ഷ്, തു​ഷാ​ര​യി​ൽ ഷൈ​ൻ​കു​മാ​ർ, വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മ​നു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കൊ​ട്ടി​യം എ​സ്ഐ സു​ജി​ത് ജി.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വ​നി​താ ഐ ​ടി ഐ ​പ്ര​വേ​ശ​നം

കൊല്ലം: ഗ​വ​ണ്‍​മെന്‍റ് വ​നി​ത ഐ​ടിഐയി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഐടിഐയി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ 10ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​ര്‍​പ്പി​ക്കാം.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രു​ടെ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 11 ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. അ​പേ​ക്ഷ ഫോ​മും വി​ശ​ദ വി​വ​ര​ങ്ങ​ളും www.women itikollam. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0474-2793714.