സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​യി ദ​മ്പ​തി​ക​ൾ
Thursday, January 14, 2021 10:35 PM IST
പ​ത്ത​നാ​പു​രം: സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​യി ദ​മ്പ​തി​ക​ൾ. കു​ണ്ട​യം ആ​ല​വി​ള തു​ണ്ടി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജി എ​ന്ന ജേ​ക്ക​ബ് തോ​മ​സ്, ഷീ​ന ദ​മ്പ​തി​ക​ൾ ഏ​വ​ർ​ക്കും ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യം വ​ർ​ഷി​ച്ചാ​ണ് മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന​ത്. ഭൂ​ര​ഹി​ത​രാ​യ ഒന്പത് നി​രാ​ലം​ബ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. കു​ടം​ബ ഓ​ഹ​രി​യാ​യ 36 സെ​ന്‍റ് ഭൂ​മി​യാ​ണ് മാ​താ​പി​താ​ക്ക​ളാ​യ ടി ​എ സാ​മു​വ​ലി​ന്‍റെ​യും കു​ഞ്ഞു​മോ​ളു​ടെ​യും സ്മ​ര​ണാ​ർ​ത്ഥം മ​ഹ​നീ​യം സ്വ​പ്ന ഭൂ​മി എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വ​സ്തു​വും വീ​ടും ഇ​ല്ലാ​ത്ത ഒന്പത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​തി​ച്ച് ന​ല്കി​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി പ​ത്ത​നാ​പു​രം ടെ​മ്പോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​ണ് അ​ജി. അ​ടു​ത്തി​ടെ മി​നി​ലോ​റി സ്വ​ന്ത​മാ​യി വാ​ങ്ങി​യെ​ങ്കി​ലും ലോ​ൺ ഇ​നി​യും അ​ട​ച്ച് തീ​ർ​ക്കാ​നു​ണ്ട്. കു​ണ്ട​യ​ത്ത് വ​ലി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ചെ​റി​യ വീ​ട്ടി​ലാ​ണ് അ​ജി​യും ഭാ​ര്യ ഷീ​ന​യും മ​ക്ക​ളാ​യ ബെ​ൻ സാ​മും, ബെ​നീ​സ​യും ക​ഴി​യു​ന്ന​ത്.​പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ള്ള​പ്പോ​ഴാ​ണ് സ​ഹ​ജീ​വി​ക​ളു​ടെ അ​വ​സ്ഥ​യ​റി​ഞ്ഞ് കു​ണ്ട​യ​ത്ത് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി അ​ജി ദാ​ന​മാ​യി ന​ല്കി​യ​ത്.
മൈ​ത്രി ചാ​രി​റ്റ​ബി​ൾ എ​ന്ന സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ജി സം​ഘ​ട​ന വ​ഴി ല​ഭി​ച്ച നൂ​റോ​ളം അ​പേ​ക്ഷ​യി​ൽ നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട പാ​ന​ലാണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒന്പത് പേ​ർ​ക്കാ​യി ന​ല്കി​യ ഭൂ​മി​യി​ൽ വീ​ട് വ​യ്ക്കു​ന്ന​തി​ന് സ​ഹാ​യം ന​ല്കാ​മെ​ന്ന് ചി​ല​ർ അ​ജി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും കി​ണ​ർ അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും അ​ജി​യു​ടെ ആ​ശ​യ​മാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം അ​ജി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന പ്ര​മാ​ണ വി​ത​ര​ണ ച​ട​ങ്ങ് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ത രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ന​റ്റ് കെ. ​വൈ, ഫാ​റൂ​ക്ക് മു​ഹ​മ്മ​ദ്, സാ​ജൂ ഖാ​ൻ, സ​ലൂ​ജ ദി​ലീ​പ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് ഗു​രു​കു​ലം, മൈ​ത്രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി പാ​സ്റ്റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ്,അ​ജി സ്ലീ​ബാ തു​ട​ങ്ങി​യ​വ​ർ പങ്കെടു ത്തു. ​ഭൂ​മി ല​ഭി​ച്ച​വ​ർ​ക്ക് ഭ​വ​ന​പ​ദ്ധ​തി​യി​ൽ വീ​ട് ന​ല്കു​ന്ന​തി​ന് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
വി​ശ​ക്കു​ന്ന​വ​ർ​ക്ക് ആ​ഹാ​രം ന​ല്കു​ന്ന​തും നി​ർ​ദ്ധ​ന​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം.​ പ​ഠ​ന സ​ഹാ​യം. ഭ​വ​ന പ​ദ്ധ​തി തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന മൈ​ത്രി ചാ​രി​റ്റ​ബി​ൾ സം​ഘ​ട​നാ ഭാ​ര​വാ​ഹി​യാ​ണ് അ​ജി. ഏ​ക്ക​റ് ക​ണ​ക്കി​ന് ത​രി​ശ് ഭൂ​മി ഉ​ള്ള​വ​ർ ചോ​ർ​ന്ന് ഒ​ലി​ക്കു​ന്ന കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രെ​യും കാ​ണാ​തെ പോ​കു​മ്പോ​ൾ അ​ജി​യും കു​ടും​ബ​വും ചെ​യ്ത സ​ത്പ്ര​വൃ​ത്തി​യി​ൽ മ​നം നി​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ഏ​വ​രും.