പു​ന​ലൂ​രി​ൽ 94.95 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മെ​ന്ന് മ​ന്ത്രി
Friday, January 15, 2021 11:48 PM IST
പു​ന​ലൂ​ർ: വി​ക​സ​ന കു​തി​പ്പി​ന് ഒ​രു​ങ്ങി പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം 21.5 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു. വി​ള​ക്കു​പാ​റ - മ​ണി​ലി​പ​ച്ച റോ​ഡ് (10കോ​ടി രൂ​പ), ഏ​രൂ​ർ -പാ​ണ​യം- ആ​ല​ഞ്ചേ​രി റോ​ഡ്(6.5 കോ​ടി രൂ​പ), ത​ഴ​മേ​ൽ -അ​ഞ്ച​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ - അ​ഗ​സ്ത്യ​ക്കോ​ട് റോ​ഡ്( അ​ഞ്ചു കോ​ടി രൂ​പ) എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​തി​നെ​ട്ടോ​ളം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബ​ജ​റ്റി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​ന​ലൂ​ർ ബൈ​പ്പാ​സ് റോ​ഡി​ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ (25 കോ​ടി രൂ​പ) അ​ഗ​സ്ത്യ​ക്കോ​ട്- ആ​ല​ഞ്ചേ​രി റോ​ഡ് നി​ർ​മാ​ണം (ര​ണ്ടു കോ​ടി രൂ​പ), പു​ന​ലൂ​ർ ചാ​ലി​യ​ക്ക​ര​റോ​ഡ് നി​ർ​മാ​ണം(9.5 കോ​ടി) ഇ​ട​മു​ള​യ്ക്ക​ൽ - ത​ടി​ക്കാ​ട് റോ​ഡ് നി​ർ​മാ​ണം ( 4.62 കോ​ടി രൂ​പ), പു​ന​ലൂ​ർ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം (മൂ​ന്നു​കോ​ടി രൂ​പ) പു​ന​ലൂ​ർ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന​ക​വാ​ട​വും നി​ർ​മാ​ണം( 2.5 കോ​ടി രൂ​പ), അ​ഞ്ച​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ( 75 ല​ക്ഷം രൂ​പ), പു​ന​ലൂ​ർ ജു​ഡീ​ഷ്യ​റി ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണം (ഒ​രു കോ​ടി) പു​ന​ലൂ​ർ സി​വി​ൽ സ്റ്റേ​ഷ​ന് റൂ​ഫ് നി​ർ​മാ​ണം പെ​യി​ന്‍റി​ങ് (1 കോ​ടി രൂ​പ) അ​ഞ്ച​ൽ ഗ​വ. യു​പി​എ​സ് സി​ന് പു​തി​യ മ​ന്ദി​രം(1 കോ​ടി രൂ​പ) പു​ന​ലൂ​ർ കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (1 കോ​ടി രൂ​പ), പു​ന​ലൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം ( അ​ഞ്ച് കോ​ടി രൂ​പ) കു​ള​ത്തൂ​പ്പു​ഴ സി ​എ​ച്ച് സി ​കെ​ട്ടി​ടം നി​ർ​മാ​ണം (അ​ഞ്ചു കോ​ടി രൂ​പ ), ചൂ​ര​ക്കു​ളം പാ​ലം നി​ർ​മാ​ണം (ര​ണ്ടു​കോ​ടി രൂ​പ) പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​ൾ​ട്ടി ലൈ​ൻ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം (ര​ണ്ടു​കോ​ടി രൂ​പ) പു​ന​ലൂ​ർ ടൗ​ൺ ലി​ങ്ക് റോ​ഡ്, മാ​ർ​ക്ക​റ്റ് പി​എം റോ​ഡ് എ​ന്നി​വ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ( 9 കോ​ടി) പു​ന​ലൂ​ർ സ​ബ്ട്ര​ഷ​റി വി​പു​ലീ​ക​ര​ണം (20 ല​ക്ഷം) പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മാ​ണം (30 ല​ക്ഷം) എ​ന്നി​വ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും അ​വ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു.