ബൈ​ക്കപ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, January 17, 2021 1:15 AM IST
കു​ള​ത്തൂ​പ്പു​ഴ: ക​ഴി​ഞ്ഞ രാ​ത്രി കു​ള​ത്തൂ​പ്പു​ഴ​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ‍യു​വാ​വ് മ​രി​ച്ചു. ഒ​പ്പം യാ​ത്ര ചെ​യ്ത യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി അ​ടി​പ്പ​ച്ച ജി​ഷ്ണു വി​ലാ​സം വീ​ട്ടി​ല്‍ തു​ള​സീ​ധ​ര​ന്‍ - സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജി​ഷ്ണു (26) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ തെ​ന്മ​ല ഭാ​ഗ​ത്തു നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് വ​ള​വി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ് വ​ക്കി​ലെ കാ​ടു​മൂ​ടി​യ ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ജി​ഷ്ണു സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ വി​ഷ്ണു (23) വി​നെ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​മൂ​ട്ടി​ല്‍ ച​ന്ദ്ര​ബാ​ബു - ബി​നു​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാണ് വിഷ്ണു. അ​പ​ക​ട​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന്‍റെ ജീ​പ്പി​ലാ​ണ് പ​രി​ക്കേ​റ്റു കി​ട​ന്ന വി​ഷ്ണു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചുസം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ന്‍: വി​ഷ്ണു.