നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ കെ​എ​സ്ഇ​ബി ജി​വ​ന​ക്കാ​രൻ പിടിയിൽ
Thursday, January 21, 2021 10:50 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ കെ​എ​സ്ഇ​ബി ജി​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം ചു​ന​ക്കാ​ട്ട് വ​യ​ല്‍ വീ​ട്ടി​ല്‍ ന​വാ​സ് (36) ​നെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സും ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പി​ടി കൂ​ടി​യ​ത്.​
സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ​ഴി​ക്കു​ക​യാ​യി​രു​ന്നു ന​വാ​സി​ന്‍റെ പ​രി​പാ​ടി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​ഫാ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​വാ​സ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് 120 ക​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി കൂ​ടി.​
തേ​വ​ല​ക്ക​ര മേ​ഖ​ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സി​ലെ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈയി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​രം ശേ​ഖ​രി​ച്ച പോ​ലീ​സ് സം​ഘം സ്‌​കൂ​ളു​ക​ള്‍, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ലൈ​ന്‍​മാ​നാ​യ ന​വാ​സ് വ​ല​യി​ലാ​യ​ത്.​
തെ​ക്കും​ഭാ​ഗം എ​സ്ഐ ​സു​ജാ​ത​ന്‍​പി​ള്ള, ഡാ​ന്‍​സാ​ഫ് എ​സ്ഐ ​ആ​ര്‍.​ജ​യ​കു​മാ​ര്‍,എ.​എ​സ്ഐ ​ബൈ​ജു ജെ​റോം.​സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ്ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ​ജു​വ​നൈ​ല്‍ ആ​ക്ട്, കോ​ട്പാ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.​ന​വാ​സി​നെ കോ​ട​ത​യി​ല്‍ ഹാ​ജ​രാ​ക്കി