ചവറ: കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ. യുഡി എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം നിർവഹിച്ചുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉയർത്തി കാട്ടുന്നവർ ഒരു കാര്യം മനസിലാക്കണം, കേരളത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അർഹതപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് കർഷകർ നീതിക്കായി സമരം ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ കാണിക്കുന്നത് കർഷക വഞ്ചനയാണ്. ഇരു സർക്കാരുകളും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ തുടർ ഭരണം എന്നത് വെറും മിഥ്യ ധാരണയാണെന്നും വലതുപക്ഷ പിൻതിരിപ്പൻ നയങ്ങളുടെ വക്താവായി അദ്ദേഹം മാറിയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഷിബു ബേബിജോൺ പറഞ്ഞു. യുവജന സമരങ്ങൾക്കെതിരെ സംസ്ഥാനത്ത് പോലീസിന്റെ തേർവാഴച്ചയന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ അഡ്വ.യൂസുഫ് കുഞ്ഞ്, ജസ്റ്റിൻ ജോൺ, കോഞ്ചേരിൽ ഷംസുദീൻ, ചവറ ഗോപകുമാർ, സന്തോഷ് തുപ്പാശേരിൽ, സേതുനാഥപിള്ള, ചക്കിനാൽ സനൽകുമാർ, സക്കീർ ഹുസൈൻ, കോക്കാട്ട് റഹീം, എസ്.തുളസീധരൻപിള്ള, സി.എസ്.മോഹൻ കുമാർ, എം.എ.കബീർ, എസ്.ലാലു, ശരത് പട്ടത്താനം എന്നിവർ പ്രസംഗിച്ചു.
അജയൻ ഗാന്ധിത്തറ, ഡി.സുനിൽകുമാർ, പൊന്മന നിഷാന്ത്, അനിൽകുമാർ വടക്കുംതല, പന്മന ബാലകൃഷ്ണൻ, താജ് പോരുക്കര, റോബർട്ട് മരിയാൻ , യേശുദാസൻ, രാജ് മോഹൻ, നിസാർ, സുരേഷ്, മോഹൻ കോയിപ്പുറം, ദിവാകരൻ പിള്ള, അനിൽകുമാർ, സുരേഷ് തെക്കുംഭാഗം, പുഷ്പരാജൻ, ശിവൻകുട്ടി, മനോഹരൻ, നന്ദകുമാർ, എസ്. ശോഭ ,സോഫിയ സലാം, ജിജി, ഷെമി, ഐ.ജയലക്ഷ്മി, മുംതാസ് ഹാരിസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.