കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​മ​രം ഇ​ന്നു മു​ത​ൽ
Sunday, February 21, 2021 10:58 PM IST
ചാ​ത്ത​ന്നൂ​ർ: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​ന്ന് രാ​വി​ലെ മു​ത​ൽ 48 മ​ണി​ക്കൂ​ർ സ​മ​രം ന​ട​ത്തും. ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​വേ​ദി​യാ​യ സം​യു​ക്ത തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ 48 മ​ണി​ക്കൂ​ർ ആ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്.
ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 23-ന് ​പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളാ​യ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ടി ​ഡി എ​ഫും ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘും അം​ഗീ​കാ​ര​മി​ല്ലാ​ത്ത യൂ​ണി​യ​നാ​യ ഐ​ടി ഇ ​എ​ഫും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
അം​ഗീ​കൃ​ത യു​ണി​യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ര​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ 23-ലെ ​സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി കെ.​ശ​ശീ​ന്ദ്ര​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​മു​ണ്ട്.
ജൂ​ണി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നു​ള്ള​ത് ഉ​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച 13 നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ച്ചി​ൽ മൂ​ന്ന് ഗ​ഡു ഡി​എ അ​നു​വ​ദി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും ജീ​വ​ന​ക്കാ​രെ സം​തൃ​പ്ത​രാ​ക്കി​യി​ട്ടി​ല്ല. ഇ​ട​ക്കാ​ലാ​ശ്വാ​സം 1500 രു​പ വീ​തം മാ​സം തോ​റു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​തു്. മൂ​ന്ന് ഗ​ഡു ഡി​എ അ​നു​വ​ദി​ച്ചാ​ൽ ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി ന​ല്കി​കൊ​ണ്ടി​രി​ക്കു​ന്ന തു​ക ന​ഷ്ട​പ്പെ​ടു​മെ​ന്ന് ജീ​വ​ന​ക്കാ​ർ ഭ​യ​ക്കു​ന്നു. അ​നു​വ​ദി​ക്കു​ന്ന ഡി​എ ഇ​ട​ക്കാ​ലാ​ശ്വാ​സ​ത്തോ​ളം വ​രി​ക​യു​മി​ല്ല.
ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യൂ​ണി​യ​നു​ക​ളു​ടെ മാ​സ വ​രി നി​ഷേ​ധി​ക്ക​ൽ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ 48 മ​ണി​ക്കൂ​ർ ധ​ർ​ണാ​സ​മ​ര​വും ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​നെ​തി​രെ 10 വോ​ട്ട് ച​ല​ഞ്ചും പ്ര​ഖ്യാ​പി​ച്ച​തും ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ സം​യു​ക്ത തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യാ​ണ്. 48 മ​ണി​ക്കൂ​ർ സ​മ​ര​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇ​വ​ർ.