കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യ്ക്ക് എ​ട്ട് കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി
Monday, February 22, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 8 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​സ​ഭാ വി​ക​സ​ന സെ​മി​നാ​ർ. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് സ്പി​ന്നി​ഗ് മി​ൽ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യു സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന കാ​ര്യ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പാ​ദ്ധ്യ​ക്ഷ ക​വി​താ ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ.​ഷാ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ.​ര​മേ​ശ് ക​ര​ടു​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​മേ​നോ​ൻ, സു​ജ, ഫൈ​സ​ൽ ബ​ഷീ​ർ, സു​ഷ​മ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സ്കൂ​ൾ ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ട്ടാ​ര​ക്ക​ര: ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ഗ്രൗ​ണ്ട് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഷാ പോ​റ്റി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​താ ഗോ​പ​കു​മാ​ർ, ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്.​ആ​ർ.​ര​മേ​ശ്, ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ, ഫൈ​സ​ൽ ബ​ഷീ​ർ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബി.​സ​ന​ൽ​കു​മാ​ർ, കാ​യി​ക വ​കു​പ്പ് അ​സി: എ​ഞ്ചി​നീ​യ​ർ, ഹേ​മ​ന്ത് ബാ​ബു, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.