കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Wednesday, March 3, 2021 2:00 AM IST
കു​ന്നി​ക്കോ​ട്: കാ​ർ ഇ​ടി​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ള​മ്പ​ൽ മു​ക​ളു​വി​ള വീ​ട്ടി​ൽ ഐ. ​പി. ത​ങ്ക​ച്ച​ൻ (87) ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ഇ​ള​മ്പ​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പു​ന​ലൂ​രി​ൽ നി​ന്നും ഇ​ള​മ്പ​ലി​ലേ​ക്ക് വ​ന്ന കാ​ർ ദി​ശ​തെ​റ്റി വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്ക​വേ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ന്നി​ക്കോ​ട് പോ​ലി​സ് എ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ ത​ങ്ക​ച്ച​ൻ. മ​ക്ക​ൾ: പി. ​സ​ജി​മോ​ൻ, പി. ​റെ​ജി​മോ​ൻ.