കേരള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Friday, March 5, 2021 12:18 AM IST
അ​ഞ്ച​ല്‍ : കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കേ​ര​ള ബാ​ങ്ക് നി​ല​മേ​ല്‍ ശാ​ഖ​യി​ലെ കാ​ഷ്യ​ര്‍ എ​റ​ണാ​കു​ളം തേ​വ​ല​ക്ക​ര ശ്രീ​വി​ല്ല​യി​ൽ സു​നി​ൽ സ​ദാ​ന​ന്ദ​നെ (45) ആ​ണ് നി​ല​മേ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ കു​റ​വ് ക​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ഷ്യ​ര്‍ ആ​യ സു​നി​ലി​നോ​ട് ബാ​ങ്ക് മാ​നേ​ജ​ര്‍ ഇ​ക്കാ​ര്യം ചോ​ദി​ച്ചു. കു​റ​വു​ള്ള തു​ക ഉ​ട​ന്‍ എ​ത്തി​ക്കാം എ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​യ സു​നി​ലി​നെ വൈ​കി​യും കാ​ണാ​താ​യ​തോ​ടെ ബാ​ങ്ക് മാ​നേ​ജ​ര്‍ ച​ട​യ​മം​ഗ​ലം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ന്നീ​ട് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ച​ട​യ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.